- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 120 രൂപയുടെ വർധന സംഭവിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,880 രൂപയായി ഉയർന്ന് പുതിയ റെക്കോർഡിട്ടു. ഇന്നലെ വിൽപ്പന നടന്ന 60,760 രൂപയുടെ റെക്കോർഡാണിന്ന് പഴങ്കഥയായത്.
നേരത്തെ, ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില വർധിക്കുകയും റെക്കോർഡ് വിലയിലേക്ക് ഉയരുകയും ചെയ്തത്. ജനുവരി 22 മുതലാണ് സ്വർണവില തുടർച്ചയായി റെക്കോർഡുകൾ തിരുത്തുവാൻ ആരംഭിച്ചത്. ജനുവരി 22ന് 60,200 രൂപയിലേക്ക് ഉയർന്ന് ഒക്ടോബർ 31ന് സൃഷ്ടിച്ച 59,640 രൂപ എന്ന റെക്കോർഡ് തിരുത്തിയപ്പോൾ ജനുവരി 27ന് 60,320 രൂപയിലേക്ക് ഉയർന്ന് വീണ്ടും റെക്കോർഡ് തിരുത്തിക്കുറിക്കുകയുണ്ടായി. തുടർന്ന് ഇന്നലെ 60,760 രൂപയിലേക്ക് ഉയർന്നും ഇന്ന് 60,880 രൂപയിലേക്ക് ഉയർന്നും പുതിയ റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു.
ജനുവരി ഒന്നിലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോൾ 3,680 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ സംഭവിച്ചിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 15 രൂപ വർധിച്ച് 7,610 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.