- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുർന്നുപോന്ന വിലയിലെ വർധനവ് സ്വർണം ഇന്നും ആവർത്തിച്ചു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ വർധനയാണിന്നുണ്ടായത്. തുടർച്ചയായ അഞ്ചാം ദിനമാണ് സ്വർണവിലയിൽ വർധനവ് നേരിടുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,720 രൂപയിലേക്ക് ഉയർന്നു. 2024 നവംബർ 6ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
നേരത്തെ, ജനുവരി ഒന്നിന് 57,200 രൂപയിൽ വിൽപ്പന ആരംഭിച്ച സ്വർണത്തിന് തുടർന്നുള്ള ദിവസങ്ങളിൽ വില വർധിക്കുകയായിരുന്നു. ഇടയ്ക്ക് ജനുവരി 4 മുതൽ 7 വരെ വിലയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും അതിന് ശേഷമുള്ള ദിവസങ്ങളിൽ തുടർച്ചയായ വില വർധിക്കുന്നതാണ് കാണുവാൻ സാധിച്ചത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 25 രൂപ വർധിച്ച് 7,340 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.