Sections

Gold Rate; Gold Price Today in Kerala: ഇന്ന് മാറ്റമില്ലാതെ സ്വർണനിരക്ക്; 57,720 രൂപയിൽ തുടരുന്നു

Monday, Jan 06, 2025
Reported By Admin
Gold Price Today: Stable at ₹57,720 per Sovereign in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണനിരക്ക് മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ശനിയാഴ്ചത്തെ നിരക്കായ 57,720 തന്നെ തുടരുകയാണ്.

നേരത്തെ, ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് തൊട്ടടുത്ത ദിവസം വില വർധിക്കുകയും 57,440 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു. തുടർന്ന് ജനുവരി മൂന്നിന് വീണ്ടും വില ഉയരുകയും 58,080 രൂപയിലേക്ക് എത്തി ഡിസംബർ 12ന് ശേഷം ആദ്യമായി 58,000 രൂപ കടക്കുകയും ചെയ്തിരുന്നു. എന്നാൽ ശനിയാഴ്ച 360 രൂപ ഇടിഞ്ഞ് 57,720 രൂപയിലേക്ക് സ്വർണവില വീണ്ടും ഇടിയുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 7,215 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.