- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 400 രൂപയുടെ വർധനയാണിന്നുണ്ടായത്. സ്വർണവില വീണ്ടും 59,000 രൂപ കടന്ന് മുന്നേറി. 59,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്.
ഒക്ടോബർ 31ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. നേരത്തെ ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് പിന്നീട് തുടർച്ചയായി വില വർധിക്കുകയായിരുന്നു. 1920 രൂപയുടെ വർധനയാണ് ജനുവരി ഒന്നിലെ നിരക്കിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ സ്വർണവിലയിൽ സംഭവിച്ചിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 50 രൂപ വർധിച്ച് 7,390 രൂപയിലേക്ക് ഉയർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.