- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 480 രൂപയുടെ വർധനയുണ്ടായി. ഇതോടെ സ്വർണവില 59,600 രൂപയായി ഉയർന്നു. ചരിത്രത്തിലേ ഏറ്റവും ഉയർന്ന നിരക്കായ ഒക്ടോബർ 31ന് വിൽപ്പന നടന്ന 59,640 രൂപയിലേക്ക് കേവലം 40 രൂപയുടെ വ്യത്യാസമാത്രമാണ് ഇന്നത്തെ നിരക്കിൽ നിന്നുമുള്ളത്.
2025 ജനുവരി ഒന്നുമുതൽ വില വർധനവിന്റെ ട്രന്റ് ആവർത്തിച്ച് വരികയായിരുന്നു. ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 2,400 രൂപയുടെ വർധനയാണുണ്ടായിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 60 രൂപ വർധിച്ച് 7,450 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.