- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ജനുവരി 3ലെ നിരക്കായ 58,080 രൂപയിലേക്ക് തിരികെ എത്തി.
നേരത്തെ, ജനുവരി ഒന്നിന് 57,200 രൂപയിൽ വിൽപ്പന ആരംഭിച്ച സ്വർണം ജനുവരി 2ന് വില വർധിച്ച് 58,080 രൂപയിലെത്തിയെങ്കിലും തൊട്ടടുത്ത ദിനം വില കുറഞ്ഞ് 57,720 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടർന്ന് ജനുവരി 7 വരെ വിലയിൽ മാറ്റമില്ലാതെ തുടരുകയും ഇന്നലെ മുതൽ വീണ്ടും വില വർധിക്കുകയുമായിരുന്നു. 80 രൂപയുടെ വർധയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ സംഭവിച്ചത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 35 രൂപ വർധിച്ച് 7,260 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.