Sections

Gold Rate; Gold Price Today in Kerala: പുതുവർഷത്തിലെ തുടർച്ചയായ വർധനയ്ക്ക് പിന്നാലെ ഇന്ന് സ്വർണവിലയിൽ ഇടിവ്

Saturday, Jan 04, 2025
Reported By Admin
Gold Price Drops by ₹360 in Kerala, Current Rate at ₹57,720 Per Sovereign

സംസ്ഥാനത്ത് പുതുവർഷം ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ തുടർച്ചയായ വില വർധനവിന് അവസാനം കുറിച്ചുകൊണ്ട് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 360 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,720 രൂപയിലേക്ക് താഴ്ന്നു.

നേരത്തെ, 2024 ഡിസംബർ 31ന് 56,880 രൂപയായിരുന്ന സ്വർണത്തിന് ജനുവരി ഒന്നിന് 320 രൂപയുടെയും രണ്ടിന് 240 രൂപയുടെയും ഇന്നലെ 640 രൂപയുടെയും വർധനയിലൂടെ 58,080 രൂപയിലേക്ക് ഉയർന്നിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 45 രൂപ താഴ്ന്ന് 7,215 രൂപയിലേക്ക് വില ഇടിഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.