- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിനമായി തുടർന്ന് പോന്ന വൻ വില വർധനവിന് തടയിട്ടുകൊണ്ട് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപയുടെ നേരിയ ഇടിവാണിന്നുണ്ടായത്. ഇതോടെ സ്വർണവില 58,640 രൂപയായി താഴ്ന്നു.
ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് പിന്നീട് തുടർച്ചയായി വില വർധിക്കുകയും ഇന്നലെ ആയപ്പോഴേയ്ക്കും ഈ മാസത്തെ ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കായ 58,720 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. ജനുവരി ഒന്നിലെ നിരക്കിൽ നിന്നും ഇന്നലത്തെ നിരക്കിലേക്ക് എത്തുമ്പോൾ 1,520 രൂപയുടെ വർധനയാണ് സ്വർണവിലയിൽ 12 ദിനം കൊണ്ട് സംഭവിച്ചത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞ് 7,330 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.