- Trending Now:
സംസ്ഥാനത്തിൽ പുതുവർഷാരംഭ ദിനത്തിൽ തന്നെ സ്വർണവില കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഇന്നലെ സംഭവച്ച 320 രൂപയുടെ ഇടിവ് നികത്തി സ്വർണ നിരക്ക് വീണ്ടും തിങ്കളാഴ്ചത്തെ വിലയായ 57,200 രൂപയിലേക്ക് തിരികെ എത്തി.
കഴിഞ്ഞ വർഷം ഇതേ സ്ഥാനത്ത് 46,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 2024 ജനുവരി ഒന്നിലെ നിരക്കിൽ നിന്നും 2025 ജനുവരി ഒന്നിലേക്ക് എത്തുമ്പോൾ 10,360 രൂപയുടെ വർധന സ്വർണവിലയിൽ സംഭവിച്ചിട്ടുണ്ട്. 2024 വർഷത്തിലുടനീളം വില വർധനവിന്റെ ട്രെന്റാണ് സ്വർണം പിന്തുടർന്നത്, അപൂർവ്വമായി ഇടയ്ക്ക് ചില ദിവസങ്ങളിൽ വില ഇടവ് രേഖപ്പെടുത്തിയതൊഴിച്ചാൽ.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 40 രൂപ വർധിച്ച് 7,150 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.