- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 58,720 രൂപയിലേക്ക് തിരികെ എത്തി. ജനുവരി 13നും ഇതെ നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് ഇന്നലെ 80 രൂപയുടെ ഇടിവ് സംഭവച്ചിരുന്നു. ഇന്നലെ കുറഞ്ഞ അതെ തുക തന്നെ ഇന്ന് വീണ്ടും തിരികെ ഉയരുകയായിരുന്നു.
2025 ജനുവരി മാസം സ്വർണവിലയിൽ പൊതുവെ വില ഉയരുന്ന പ്രവണത തുടരുകയായിരുന്നു. ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണമാണ് മാസം പകുതിയായകുമ്പോൾ 58,720 രൂപയിലേക്ക് എത്തി നിൽക്കുന്നത്. ഈ മാസം തുടർച്ചയായി വില വർധിച്ചപ്പോൾ ജനുവരി 4നും ഇന്നലെയും മാത്രമാണ് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കൂടി 7,340 രൂപയായി വർധിച്ചു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.