Sections

Gold Rate; Gold Price Today in Kerala: തുടർച്ചയായ നാലാം ദിനവും കുതിച്ച് സ്വർണവില; 58,400 രൂപയിലെത്തി

Saturday, Jan 11, 2025
Reported By Admin
Gold price in Kerala reaches ₹58,400 per sovereign, January 2025 update.

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിനവും ഉയർന്ന സ്വർണവില. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,400 രൂപയിലേക്ക് ഉയർന്നു. 2024 നവംബർ 24 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

നേരത്തെ, ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് പിന്നീടുള്ള രണ്ട് ദിനം തുടർച്ചയായി വർധിക്കുകയായിരുന്നു. ജനുവരി മൂന്നിന് 58,080 രൂപയിലേക്ക് കുതിച്ചെത്തിയ സ്വർണവില ജനുവരി നാലിന് നേരിയ ഇടിവ് വിലയിൽ രേഖപ്പെടുത്തി 57,720 രൂപയിലേക്ക് എത്തിയിരുന്നു. തുടർന്നുള്ള മൂന്ന് ദിനം ആ വിലയിൽ മാറ്റമില്ലാതെ തുടർന്നിതിന് ശേഷം ജനുവരി 8 മുതൽ വീണ്ടും തുടർച്ചയായി വില വർധിക്കുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 15 രൂപ വർധിച്ച് 7,300 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.