Sections

Gold Rate; Gold Price Today in Kerala: തുടർച്ചയായ മൂന്നാം ദിനവും ഉയർന്ന് സ്വർണവില; ഇന്ന് 200 രൂപയുടെ വർധന

Friday, Dec 27, 2024
Reported By Admin
Gold Price Rises for Third Consecutive Day, Hits ₹57,200 per Sovereign in Kerala

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയിലേക്ക് ഉയർന്നു.

ഡിസംബർ 11, 12 തീയതികളിൽ 58,280 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽവച്ചേറ്റവും ഉയർന്ന നിരക്കിൽ തുടർന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുകയും ഡിസംബർ 20 ആയപ്പോഴേയ്ക്കും 56,320 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ വച്ചേറ്റവും താഴ്ന്ന നിരക്കിലേക്ക് വീഴുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വീണ്ടും വില വർധിക്കുകയും ഇന്ന് 57,200 രൂപയിലേക്ക് എത്തുകയും ആയിരുന്നു.

ഡിസംബർ 20 ലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോൾ 880 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഉണ്ടായിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 25 രൂപയുടെ വർധനയിലൂടെ 7,150 രൂപയായി ഉയർന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.