- Trending Now:
ക്രിസ്തുമസ് ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഡിസംബർ 23 ലെ നിരക്കായ 56,800 രൂപയിലേക്ക് തിരികെ കയറി. ഇന്നലെ സ്വർണത്തിന് 80 രൂപ കുറഞ്ഞതിനെത്തുടർന്ന് സ്വർണവില 56,800 രൂപയിൽ നിന്നും 56,720 രൂപയിലേക്ക് താഴ്ന്നിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപ വർധിച്ച് 7,100 രൂപയിലേക്ക് ഉയർന്നു.
ഡിസംബർ 11, 12 തീയതികളിൽ വിൽപ്പന നടന്ന 58,280 രൂപയാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽവച്ചേറ്റവും ഉയർന്ന നിരക്ക് അതുപോലെ ഡിസംബർ 20ന് വിൽപ്പന നടന്ന 56,320 രൂപ ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും താഴ്ന്ന നിരക്കുമാണ്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.