- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,320 രൂപയിലേക്ക് താഴ്ന്നു.
ഡിസംബർ 18ന് 120 രൂപയുടെയും ഇന്നലെ 520 രൂപയുടെയും ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു. മൂന്ന് ദിനം കൊണ്ട് 880 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചിരിക്കുന്നത്.
നേരത്തെ, ഡിംസബർ 11,12 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 58,280 രൂപയിൽ തുടരുന്നതിനിടെയാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ച് തുടങ്ങിയത്. ഡിസംബർ 13ന് 440 രൂപയുടെയും 14ന് 720 രൂപയുടെയും ഇടിവ് നേരട്ട സ്വർണം പിന്നീടുള്ള രണ്ട് ദിവസം വിലയിൽ മാറ്റമില്ലാതെ തുടരുകയും 17ന് 80 രൂപയുടെ നേരിയ വർധനവ് സംഭവിക്കുകയും ചെയ്തിരുന്നു. ഡിസംബർ 12 ലെ വിലയിൽ നിന്നും ഇന്നത്തെ വിലയിലേക്ക് വരുമ്പോൾ 1,960 രൂപയുടെ ഇടിവ് സ്വർണവില നേരിട്ടു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 30 രൂപ താഴ്ന്ന് 7,40 രൂപയിലേക്ക് വീണു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.