Sections

Gold Rate; Gold Price Today in Kerala: മൂന്ന് ദിവസത്തെ വൻ കുതിപ്പിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണനിരക്ക്

Thursday, Dec 12, 2024
Reported By Admin
Gold Price Today in Kerala: Rates Remain Steady at ₹58,280 per Sovereign

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തെ വൻ കുതിപ്പിന് പിന്നാലെ ഇന്ന് സ്വർണനിരക്ക് മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വിലയായ 58,280 രൂപ തന്നെയാണ് ഇന്നും. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,285 രൂപയിലും തുടരുന്നു.

നേരത്തെ, ഡിസംബർ ഒന്നിന് 57,200 രൂപയ്ക്ക് വിപണനം ആരംഭിച്ച സ്വർണം തൊട്ടടുത്ത ദിനം വില ഇടിഞ്ഞ് 56,720 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിലെത്തുകയും തുടർന്നുള്ള ദിനങ്ങളിൽ ഏറ്റക്കുറച്ചിലുകളോടെ തുടരുകയുമായിരുന്നു.

ഡിസംബർ ആറിന് 56,920 രൂപയിലേക്ക് എത്തിയ സ്വർണം ഡിസംബർ 9,10,11 തീയതികളിലെ വൻ വില വർധനയെത്തുടർന്ന് ഇന്നലെ 58,280 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുകയായിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.