Sections

Gold Rate; Gold Price Today in Kerala: വീണ്ടും വർധിച്ച് സ്വർണവില; ശനിയാഴ്ച കുറഞ്ഞ 120 രൂപ ഇന്ന് തിരികെ കയറി

Monday, Dec 30, 2024
Reported By Admin
Gold Price Rises by ₹120: 1 Sovereign at ₹57,200 Today

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് 120 രൂപയുടെ വർധന. ശനിയാഴ്ച്ച കുറഞ്ഞ 120 രൂപ ഇന്ന് വീണ്ടും വർധിക്കുകയായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വെള്ളിയാഴ്ചത്തെ വിലയായ 57,200 രൂപയിലേക്ക് തിരികെ കയറി. ഡിസംബർ ഒന്നിനും ഇതെ വിലയ്ക്കാണ് സ്വർണം വിൽപ്പന നടന്നിരുന്നത്.

ഡിസംബർ ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് പടിപടിയായി വില വർധിക്കുകയും ഡിസംബർ 11,12 തീയതികളിലേക്ക് ആയപ്പോഴേയ്ക്കും 58,280 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കലേക്ക് എത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വില ഇടിയുകയും ഡിസംബർ 20ന് 56,320 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീഴുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും വിലയിൽ വർധനവ് രേഖപ്പെടുത്തുകയും വെള്ളിയാഴ്ച വീണ്ടും 57,200 രൂപയിലേക്ക് എത്തുകയും ചെയ്തു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 15 രൂപ വർധിച്ച് 7,150 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.