- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന വില ഇടിവിന് മാറ്റം വരുത്തിക്കൊണ്ട്. ഇന്ന് സ്വർണനിരക്ക് ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,000 രൂപ പിന്നിട്ട് 57,040 രൂപയിലേക്ക് എത്തി. ഇന്നലെ 480 രൂപയും ശനിയാഴ്ച 80 രൂപയും കുറഞ്ഞ സ്ഥാനത്താണ് ഇന്ന് വിലയിലെ വർധനവുണ്ടായത്.
നേരത്തെ, നവംബർ അവസാനവാരം സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിരുന്നു. വിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി വിലയിൽ ഇടിവ് നേരിട്ടത്. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് നവംബർ ഒന്നിന് വിൽപ്പന നടന്ന 59,080 രൂപയും ഏറ്റവും താഴ്ന്ന നിരക്ക് നവംബർ 14,16,17 തീയതികളിൽ വിൽപ്പന നടന്ന 55,480 രൂപയുമാണ്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 40 രൂപ വർധിച്ച് 7,130 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.