Sections

Gold Rate; Gold Price Today in Kerala: ചാഞ്ചാട്ടത്തിനൊടുവിൽ വൻ കുതിപ്പിൽ സ്വർണവില

Tuesday, Dec 10, 2024
Reported By Admin
Gold Prices Surge in Kerala: 1 Sovereign Reaches ₹57,640

സംസ്ഥാനത്ത് ഡിസംബർ മാസം ആരംഭം മുതൽ തുടരുന്ന വിലയിലെ ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ന് വൻ വില വർധനയുമായി സ്വർണം. ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,640 രൂപയായി വർധിച്ചു. ഇത് ഈ മാസം ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കുമാണ്.

ഡിസംബർ മാസം ആരംഭം 57,200 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണം തൊട്ടടുത്ത ദിവസം 56,720 രൂപ എന്ന ഈ മാസത്തെ ഇതുവരെ രേഖപ്പെടുത്തിയ താഴ്ന്ന നിരക്കിലെത്തി. തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകളോടെ തുടർന്ന സ്വർണത്തിനാണ് ഇന്ന് വൻ കുതിപ്പ് സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 75 രൂപ വർധിച്ച് 7,205.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.