Sections

Gold Rate; Gold Price Today in Kerala: ഇന്ന് മാറ്റമില്ലാതെ സ്വർണനിരക്ക് 57,120 രൂപയിൽ തുടരുന്നു

Monday, Dec 16, 2024
Reported By Admin
Gold Price in Kerala Today: No Change, 1 Sovereign at ₹57,120

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില ശനിയാഴ്ചത്തെ വിലയായ 57,120 രൂപയിൽതന്നെ തുടരുന്നു. ഒരു ഗ്രാം സ്വർണത്തന്റെ വില 7,140 രൂപയിലും തുടരുന്നു.

ഡിസംബർ ഒന്ന് 57,200 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് തൊട്ടടുത്ത ദിവസം വില ഇടിഞ്ഞ് 56,720 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിലെ വിലയിലെ വർധനവിനെത്തുടർന്ന് ഡിസംബർ 11ന് 58,280 രൂപയിലേക്ക് ഉയർന്നിരുന്നു. ഇത് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണ്. തുടർന്നുള്ള രണ്ട് ദിവസം വിലയിലെ ഇടിവിനെത്തുടർന്നാണ് ശനിയാഴ്ച വില 57,120 രൂപയിലേക്ക് താഴുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.