Sections

Gold Rate; Gold Price Today in Kerala: ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

Tuesday, Dec 17, 2024
Reported By Admin
Gold price increases in Kerala: 1 sovereign at ₹57,200

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ നിരക്കിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപിയലേക്ക് ഉയർന്നു.

നേരത്തെ ഡിസംബർ 12ന് 58,280 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നതിനിടെ 13,14 തീയതികളിൽ സ്വർണവിലയിൽ ഇടിവ് സംഭവിക്കുകയും 57,120 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപ വർധിച്ച് 7,150 രൂപയിലേക്ക് ഉയർന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.