Sections

Gold Rate; Gold Price Today in Kerala: ഡിസംബർ ആരംഭം വില ഇടിവിലൂടെ സ്വർണം

Monday, Dec 02, 2024
Reported By Admin
Gold Price Drops in December: Current Rate at ₹56,720 per Sovereign

സംസ്ഥാനത്ത് ഡിസംബർ മാസം സ്വർണവിപണി വില ഇടിവിലൂടെ ആരംഭിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ ആഴ്ചമൊത്തം സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു. ഒരു ദിവസം വില വർധിക്കുമ്പോൾ തൊട്ടടുത്ത ദിവസം വില ഇടിയുന്ന പ്രവണത സ്വർണവില തുടർന്നിരുന്നു.

നവംബർ മാസം ആരംഭം മുതൽ രണ്ടാഴ്ചയോളം വില ഇടിവിന്റെ ട്രെന്റ് തുടർന്ന സ്വർണം സ്വർണം നവംബർ 14ന് 55,480 രൂപയിലേക്ക് താഴുകയും പിന്നീടുള്ള ഒരാഴ്ച വില വർധനവിന്റെ ട്രെന്റ് കാണിക്കുകയും ചെയ്തിരുന്നു. തുടർന്ന് നവംബർ 23ന് 58,400 രൂപയിലേക്ക് ഉയർന്ന സ്വർണം പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകളോടെ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 60 രൂപ കുറഞ്ഞ് 7,090 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.