- Trending Now:
സംസ്ഥാനത്ത് ഡിസംബർ മാസം ആരംഭം മുതൽ തുടരുന്ന സ്വർണവിലയിലെ ചാഞ്ചാട്ടം ഇന്നും ആവർത്തിച്ചു. വെള്ളിയാഴ്ച വിലയിൽ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇന്ന് 120 രൂപയുടെ വർധന ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപയിലേക്ക് ഉയർന്നു.
നേരത്തെ, ഡിസംബർ ഒന്ന് 57,200 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് തൊട്ടടുത്ത ദിനം വില ഇടിയുകയും 56,720 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. എന്നാൽ ഡിസംബർ മൂന്നിന് വീണ്ടും വില വർധിക്കുകയും 57,040 ആയി ഉയരുകയും 4ന് വില വീണ്ടും വർധിച്ച് 57,120 രൂപയിലേയ്ക്ക് എത്തുകയും ചെയ്തു. ഡിസംബർ ആറ് ആയപ്പോഴേയ്ക്കും വീണ്ടും വിലയിൽ ഇടിവ് നേരിടുകയും 56,920 രൂപയിലേക്ക് താഴുകയും ചെയ്ത സ്വർണത്തിന് ശനിയാഴ്ച വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപ വർധിച്ച് 7,130 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.