Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ 520 രൂപയുടെ ഇടിവ്; ഈ മാസത്തെ താഴ്ന്ന നിരക്കിലേക്ക്

Thursday, Dec 19, 2024
Reported By Admin
Gold Price in Kerala Drops to ₹56,560 per Sovereign – Lowest This Month

സംസ്ഥാനത്ത് ഇന്ന് സ്വർണനിരക്കിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 520 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,560 രൂപയിലേക്ക് താഴ്ന്നു. ഇത് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽവച്ചേറ്റവും താഴന്ന നിരക്കാണ്. ഡിസംബർ 8ന് ശേഷം ഇതാദ്യമായാണ് സ്വർണ വില 57,000 രൂപയിലും താഴേയ്ക്ക് പോകുന്നത്.

ഡിസംബർ 11ന് 58,280 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ സ്വർണവിലയാണ് പടിപടിയായുള്ള ഇടിവിനെത്തുടർന്ന് ഇന്ന് 56,560 രൂപയിലേക്ക് എത്തിയത്. ഡിസംബർ 11 ലെ വിലയിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 1,720 രൂപയുടെ ഇടിവാണ് സ്വർണം നേരിട്ടിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 65 രൂപ കുറഞ്ഞ് 7,070 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.