Sections

Gold Rate; Gold Price Today in Kerala: വിലയിൽ നേരിയ വർധനയോടെ സ്വർണം; ഇന്ന് 80 രൂപ വർധിച്ചു

Thursday, Dec 05, 2024
Reported By Admin
Gold Price Rises in Kerala: Current Rate at ₹57,120 Per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണനിരക്കിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,120 രൂപയായി വർധിച്ചു.

നേരത്തെ, ഡിസംബർ മാസം ആരംഭം 57,200 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന ആരംഭിച്ച സ്വർണത്തിന് രണ്ടാം തീയതി വില ഇടിയുകയും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 56,720 രൂപയിലേക്ക് കുറയുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം വില വർധിക്കുകയും 57,040 രൂപയിലേക്ക് ഉയരുകയും ചെയ്ത സ്വർണ നിരക്കിന് ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 10 രൂപ വർധിച്ച് 7,140 രൂപയിലേക്ക് ഉയർന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.