- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയിലേക്ക് കുതിച്ചയുർന്നു. നവംബർ 24ന് ശേഷം ഇതാദ്യമായാണ് സ്വർണവില 58,000 രൂപയ്ക്ക് മുകളിലേക്ക് എത്തുന്നത്.
ഡിസംബർ 8ന് 56,920 രൂപയിൽ തുടർന്ന സ്വർണമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ വില വർധനവിലൂടെ 58,280 രൂപയിലേക്ക് കുതിച്ചെത്തിയത്. മൂന്ന് ദിനം കൊണ്ട് 1,360 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചിട്ടുള്ളത്. നേരത്തെ ഡിസംബർ ഒന്നിന് 57,200 രൂപയിൽ വിൽപ്പന ആരംഭിച്ച സ്വർണത്തിന് വിലയിലെ ഏറ്റക്കുറച്ചിലുകളെത്തുടർന്ന് ഡിസംബർ 8 ആയപ്പോഴേയ്ക്കും 56,920 രൂപയിലേക്ക് താഴുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 80 രൂപ താഴ്ന്ന് 7,285 രൂപയായി കുറഞ്ഞു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.