Sections

Gold Rate: Gold Price Today in Kerala: ചാഞ്ചാട്ടം തുടർന്ന് സ്വർണം; ഇന്ന് വിലയിൽ നേരിയ ഇടിവ്

Tuesday, Aug 20, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ആഗസ്റ്റ് 17ന് വൻ കുതിപ്പ് നടത്തിയ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,280 രൂപയിലേക്ക് താഴ്ന്നു.

നേരത്തെ ഓഗസ്റ്റ് 7ന് 50,800 രൂപയെന്ന ഈ മാസം ഇതുവരെ രേഖപ്പെടുത്തയതിലേറ്റവും താഴ്ന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പടിപടിയായി വില വർധിച്ച് ഓഗസ്റ്റ് 17 ആയപ്പോഴേയ്ക്കും 53,360 രൂപയെന്ന ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിലേറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 10 രൂപ ഇടിഞ്ഞ് 6,660 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.