- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന പോന്ന വിലയിലെ വർധനവ് സ്വർണം ഇന്നും ആവർത്തിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ വർധനയാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 51,760 രൂപയായി വർധിച്ചു.
നേരത്തെ ഓഗസ്റ്റ് 7 വരെ വില കുറയുന്ന പ്രവണത തുടർന്ന സ്വർണം ഒരു പവന് 50,800 രൂപയെന്ന നിലയിലേക്ക് താഴ്ന്നതിന് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ വില വർധിക്കുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ വർധിച്ച് 6,470 രൂപയിലേക്ക് വില ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.