Sections

തുടർച്ചയായ ഉയർച്ചയ്ക്ക് പിന്നാലെ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

Friday, Aug 30, 2024
Reported By Admin
Gold Price in Kerala Drops by ₹80 per Sovereign

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച തുടർച്ചയായ വില വർധനവിന് തടയിട്ടുകൊണ്ട് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,640 രൂപയായി താഴ്ന്നു.

നേരത്തെ ഓഗസ്റ്റ് 7 ന് 50,800 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിലെ ഏറ്റവും താഴ്ന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് പടിപടിയായി വില വർധിക്കുകയും ഓഗസ്റ്റ് 28ന് 53,720 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 10 രൂപ കുറഞ്ഞ് 6,705 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.