- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 760 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,520 രൂപയിലേക്ക് കുതിച്ച് കയറി.
ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ വില കുത്തനെ ഇടിഞ്ഞ സ്വർണം, അതിന് ശേഷം ഇതാദ്യമായാണ് വീണ്ടും വർധിച്ച് 52,000 രൂപയും പിന്നിട്ട് മുന്നേറുന്നത്.
ഓഗസ്റ്റ് 7ന് 50,800 രൂപയെന്ന ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും താഴ്ന്ന നിരക്കിൽ വൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള അഞ്ച് ദിനംകൊണ്ട് സംഭവിച്ചത് 1,720 രൂപയുടെ വർധനയാണ്.
ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 95 രൂപ വർധിച്ച് 6,565 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.