- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വില വർധനവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 51,560 രൂപയിലേക്ക് ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർധനവ് സംഭവിച്ചിരുന്നു.
ഓഗസറ്റ് 7, 8 തീയതികളിൽ ഈ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും താഴ്ന്ന നിരക്കായ 50,800 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിനാണ് ഇന്നലെയും ഇന്നുമായി 760 രൂപ വർധിച്ചിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ വർധിച്ച് 6,445 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.