Sections

Gold Rate: Gold Price Today in Kerala: കൂപ്പുകുത്തി സ്വർണവില; ഇന്ന് 640 രൂപയുടെ ഇടിവ്

Tuesday, Aug 06, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 51,120 രൂപയിലേക്ക് താഴ്ന്നു.

ഓഗസ്റ്റ് ഒന്നിന് 51,600 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിവസം 240 രൂപ വർധിച്ചിരുന്നു. എന്നാൽ മൂന്നാം തിയതി 80 രൂപ ഇടിയുകയും 51,760 രൂപയിൽ വിൽപ്പന നടക്കുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിനം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് ഇടിവ് സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 80 രൂപ ഇടിഞ്ഞ് 6,390 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.