Sections

Gold Rate: Gold Price Today in Kerala: സ്വർണവിലയിലെ തുടർച്ചയായ ഇടിവ് തുടരുന്നു; 50,800 രൂപയിലേക്ക് എത്തി

Wednesday, Aug 07, 2024
Reported By Admin

സംസ്ഥാനത്ത് സ്വർണവിലയിലെ തുടർച്ചയായ ഇടിവ് ഇന്നും തുടർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,800 രൂപയിലേക്ക് താഴ്ന്നു.

ഇന്നലെ 640 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു. തുടർച്ചയായ രണ്ട് ദിനം കൊണ്ട് 960 രൂപയുടെ ഇടിവ് സ്വർണം നേരിട്ടു. ഈ മാസം ഇതാദ്യമായാണ് സ്വർണവില 51,000 രൂപയിലും താഴേയ്ക്ക് എത്തുന്നത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപ ഇടിഞ്ഞ് 6,350 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.