- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,360 രൂപയിലേക്ക് കുതിച്ചുയർന്നു.
കഴിഞ്ഞ മാസം ബജറ്റവതരണത്തിൽ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ജൂലൈ 23ന് സ്വർണവില വൻ തകർച്ച നേരിടുകയും 51,960 രൂപയിലേക്ക് ഇടിയുകയും ചെയ്തിരുന്നു. ജൂലൈ 26 ആയപ്പോഴേയ്ക്കും 50,400 രൂപ എന്ന നിലയ്ക്ക് ഇടിഞ്ഞ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടർന്നുവെങ്കിലും വില പടിപടിയായി ഉയരുന്ന സ്ഥിതിവിശേഷമാണ് കാണുവാൻ സാധിച്ചത്. ജൂലൈ 26ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പവൻ സ്വർണത്തിന് 2,960 രൂപയുടെ വർധനയാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 105 രൂപ വർധിച്ച് 6,670 രൂപയിലേക്ക് എത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.