- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി തുടർന്ന പോന്ന വിലയിലെ വൻ കുതിപ്പിന് വിരാമിട്ടുകൊണ്ട് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയിലേക്ക് താഴുകയുണ്ടായി.
നേരത്തെ ഓഗസ്റ്റ് 7ന് 50,800 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയ സ്വർണം, ഓഗസ്റ്റ് 8ന് വിലയിൽ മാറ്റമില്ലാതെ തുടരുകയും ഓഗസ്റ്റ് 9 മുതൽ വില കുതിച്ചുയരുകയുമായിരുന്നു. നാല് ദിനം കൊണ്ട് 1,720 രൂപയുടെ വർധനവിലൂടെ സ്വർണവില ഇന്നലെ 52,520 രൂപയിലേക്ക് എത്തിയിരുന്നു. ഇത് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കുമാണ്.
ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 10 രൂപ കുറഞ്ഞ് 6,555 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.