- Trending Now:
സംസ്ഥാനത്ത് ഓഗസ്റ്റ് മാസം ആദ്യദിനം തന്നെ വില വർധനയോടെ സ്വർണം. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 51,600 രൂപയായി വർധിച്ചു.
ജൂലൈ മാസം ആരംഭത്തിൽ 53,000 രൂപയിൽ തുടങ്ങിയ സ്വർണവില ക്രമേണ വർധിച്ച് ജൂലൈ 17 ആയപ്പോഴേയ്ക്കും 55,000 രൂപയിലേക്ക് ഉയർന്നിരുന്നു. ഒരു ഘട്ടത്തിൽ സകല റെക്കോർഡുകളും ഭേതിച്ച് മുന്നേറുമെന്ന് തോന്നിച്ചിരുന്നെങ്കിലും ബജറ്റിലെ പ്രഖ്യാപനങ്ങളുടെ പിന്നാലെ ജൂലൈ 23ന് വൻ ഇടിവിലൂടെ 51,960 രൂപയിലേക്കും പിന്നീട് ക്രമേണ ഇടിഞ്ഞ് ജൂലൈ 26 ആ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 50,400 രൂപയിലേക്കും വില താഴുകയുണ്ടായി. ജൂലൈ 31 ആയപ്പോഴേയ്ക്കും വിലയിലെ ക്രമേണയുള്ള വർധനയിലൂടെ സ്വർണം 51,200 രൂപയിലേക്ക് എത്തിയിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 50 രൂപ വർധിച്ച് 6,450 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.