Sections

Gold Rate | Gold Price Today in Kerala | തുടർച്ചയായ രണ്ടാം ദിനവും വില ഇടിഞ്ഞു; സ്വർണം 70,000ന് താഴെ

Tuesday, Apr 15, 2025
Reported By Admin
Gold Price Drops Again in Kerala After Staying Above ₹70,000 for Three Days

സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിനം 70,000 ന് മുകളിൽ വില തുടർന്നതിന് ശേഷം ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ ഇടിവാണിന്നുണ്ടായത്. വിഷു ദിനമായി ഇന്നലെ സ്വർണവിലയിൽ 120 രൂപയുടെ നേരിയ ഇടിവ് സംഭവിച്ചിരുന്നു. ഇന്നത്തെ ഇടിവോടുകൂടി സ്വർണവില 69,760 രൂപയിലേക്ക് താഴ്ന്നു.

നേരത്തെ, ഏപ്രിൽ ഒന്നിന് 68,080 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായ വില ഇടിഞ്ഞതിനെത്തുടർന്ന് ഏപ്രിൽ എട്ടിന് 65,800 രൂപയിലേക്ക് വില താഴുകയും പിന്നീടുള്ള നാല് ദിവസങ്ങളിൽ റെക്കോർഡ് വില വർധനയെത്തുടർന്ന് ഏപ്രിൽ 12ന് 70,160 രൂപയിലേക്ക് വില കുതിച്ചുയരുകയും ചെയ്തിരുന്നു. സ്വർണവിലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പവൻ സ്വർണത്തിന്റെ വില 70,000 രൂപ പിന്നിട്ട് മുന്നേറിയത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 35 രൂപ താഴ്ന്ന് 8,720 രൂപയായി കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.