Sections

Gold Rate | Gold Price Today in Kerala | ആഭരണ പ്രേമികൾക്ക് ആനന്ദം; നാലാം ദിനവും വില ഇടിഞ്ഞ് സ്വർണം

Tuesday, Apr 08, 2025
Reported By Admin
Gold Price Falls for Fourth Consecutive Day in Kerala, Drops by ₹2,680 from Peak

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,800 രൂപയിലേക്ക് താഴ്ന്നു.

അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ താരിഫ് നയത്തിനെത്തുടർന്ന് അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിൽ നടക്കുന്ന താരിഫ് യുദ്ധത്തിന്റെ ഫലമായി ലോകം മാന്ദ്യത്തിലേക്ക് പോകുമെന്ന ഭീതിയും വില ഇടിയുന്നതിന് ഒരു കാരണമായിത്തീരുന്നുണ്ട്. മാർച്ച് 3ന് ചരിത്രത്തിലെ ഏറ്റവും ഉർന്നനിരക്കായ 68,480 രൂപയിൽ തുടരുന്നതിനിടെയാണ് മാർച്ച് നാല് മുതൽ തുടർച്ചയായി വില ഇടിഞ്ഞു തുടങ്ങിയത്. മാർച്ച് മൂന്നിലെ നിരക്കിൽ നിന്നും നോക്കുമ്പോൾ 2,680 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭിച്ചിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 60 രൂപ താഴ്ന്ന് 8,225 രൂപയിലേക്ക് കുറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.