Sections

രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്

Saturday, Sep 23, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തെ വില ഇടിവിന് ശേഷം സ്വർണവിലയിൽ ഇന്ന് വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,960 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് 5,495 രൂപയിലെത്തി.

സെപ്റ്റംബർ 15 മുതൽ തുടർച്ചയായി അഞ്ച് ദിവസം കൊണ്ട് 560 രൂപ വർധിച്ച സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 280 രൂപ കുറഞ്ഞിരുന്നു. സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലുമാക്കുന്നുണ്ട്. ആഗോള വിപണിയിൽ സ്വർണവില ഉയരുമ്പോഴും കഴിഞ്ഞ രണ്ട് ദിവസത്തെ വില കുറവിൽ ഉപഭോക്താക്കൾ ആശ്വസിച്ചിരിക്കെയാണ് വീണ്ടും വില വർധിച്ചിരിക്കുന്നത്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.