Sections

രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഇടിഞ്ഞു 

Tuesday, Sep 26, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,800 രൂപയിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,475 രൂപയായി. കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഉപഭോക്താക്കൾക്ക് ആശ്വാസമേകിക്കൊണ്ട് ഇന്ന് വീണ്ടും കുറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ചാഞ്ചാട്ടം തുടർന്ന സ്വർണവില ശനിയാഴ്ച ഉയരുകയും പിന്നീട് രണ്ട് ദിവസം മാറ്റമില്ലാതെ തുടരുകയുമായിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.