- Trending Now:
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില സെപ്റ്റംബർ 13, 14 തീയതികളിൽ വിൽപ്പന നടന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,600 രൂപയിലേക്ക് താഴ്ന്നു.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 25 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 5,450 രൂപയായി കുറഞ്ഞു.
സെപ്റ്റംബർ 4ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,240 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് സെപ്റ്റംബർ 13 ആയപ്പോഴേക്കും വില കുത്തനെ ഇടിഞ്ഞ് 43,600 രൂപയിലേക്ക് എത്തിയിരുന്നു. എന്നാൽ ആഗോള വിപണയിലെ വില വർധനവും ഡോളറിന്റെ മൂല്യ ശോഷണവും കാരണം സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയും പടിപടിയായി വീണ്ടും വില വർധിക്കുകയും ചെയ്തു. സെപ്റ്റംബർ 19ന് 44,160 രൂപയിലേക്ക് ഉയരുകയും ഒരു ഘട്ടത്തിൽ ഈ മാസത്തെ ഉയർന്ന നിരക്ക് ഭേദിക്കുമെന്ന് തോന്നിപ്പിക്കുകയും ചെയ്തു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.