Sections

സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്; 44,000 ൽ താഴെ എത്തി

Friday, Sep 22, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണവലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായത്. 43,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെയും സ്വർണത്തിന് 120 രൂപയുടെ കുറവ് സംഭവിച്ചിരുന്നു. സെപ്റ്റംബർ 15 മുതൽ 20 വരെ തുടർച്ചയായ അഞ്ച് ദിവസവും സ്വർണവില കുതിച്ചുയർന്നിരുന്നു. അഞ്ച് ദിവസം കൊണ്ട് 560 രൂപ വർധിച്ച സ്വർണത്തിന് ഇന്നലെയും ഇന്നുമായി 280 രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 20 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,485 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.