- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ വില വർധനവിന് അവസാനം കുറിച്ചുകൊണ്ട് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില സെപ്റ്റംബർ 18 രേഖപ്പെടുത്തിയ 44,040 രൂപയിലേക്ക് താഴ്ന്നു.
സെപ്റ്റംബർ 14ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,600 രൂപയിൽ വിപണനം നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില വർധിക്കുകയായിരുന്നു. ഇന്നലെ സ്വർണവിലയിൽ സെപ്റ്റംബർ 4ന് രേഖപ്പെടുത്തിയ 44,240 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും കേവലം 80 രൂപയുടെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപ കുറഞ്ഞ് 5,505 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.