- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിലുണ്ടാകുന്ന വർധനവ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 45,280 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ വർധിച്ച് 5,660 രൂപയായി.
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 5 വരെ തുടർച്ചയായി സ്വർണത്തിന് വില കുറഞ്ഞിരുന്നു. ഇത് സ്വർണാഭരണ പ്രേമികൾ മികച്ചൊരവസരമായി കണ്ട് സ്വർണത്തിലേക്ക് നിക്ഷേപമിറക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ 15 ദിവസമായി സ്വർണവിലയിൽ തുടർച്ചായ വർധനവ് തുടരുകയാണ്. 15 ദിവസം കൊണ്ട് 3,360 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഉണ്ടായിട്ടുള്ളത്. സ്വർണത്തിൽ നിക്ഷേപമിറക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.