- Trending Now:
സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില വർധിച്ചു ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഈ വർഷം മെയ് 16 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 45,320 രൂപയിലേക്ക് ഉയർന്നു. സർവ്വകാല റെക്കോർഡ് തുകയായ 45,760 രൂപയിലേക്ക് കേവലം 440 രൂപയുടെ വ്യത്യമാസമാത്രമാണ് ഇന്നത്തെ വിലയിൽനിന്നുള്ളത്.
ഒക്ടോബർ 5 കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 41,920 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തുടർച്ചയായി വില ഉയരുകയായിരുന്നു. എന്നാൽ, തിങ്കളാഴ്ച 200 കുറഞ്ഞിരുന്നു. വില കുറയുന്നതിൽ ഉപഭോക്താക്കൾ ആശ്വസിച്ചിരിക്കെയാണ് വീണ്ടും തുടർച്ചായി വില ഉയരാൻ തുടങ്ങിയത്. ഒക്ടോബർ 5 ലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോൾ 3,400 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 10 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,665 രൂപയായി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.