Sections

മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില

Monday, Nov 20, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില. 45,240 രൂപയ്ക്കാണ് ഒരു പവൻ സ്വർണം ഇന്നും വിൽപ്പന നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടർന്നു പോന്നിരുന്നു.

നവംബർ 3 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,280 രൂപയിലേക്ക് എത്തിയ സ്വർണത്തിന് പിന്നീട് വില കുറയുകയും നവംബർ 13 ആയപ്പോഴേയ്ക്കും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 44,360 രൂപയിലേക്ക് താഴുകയും ചെയ്തു. എന്നാൽ പിന്നീടും വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ തുടർന്ന സ്വർണം നവംബർ 17 ന് 45,240 രൂപയിലേക്ക് ഉയർന്നു. തുടർന്നിങ്ങോട്ട് തുടർച്ചയായ 3 ദിനങ്ങളിലും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,655 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.