- Trending Now:
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഓഗസ്റ്റ് 17 മുതൽ 21 വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടർന്ന സ്വർണവില കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് തുടർച്ചയായി ഉയരുകയാണ്. മൂന്ന് ദിവസം കൊണ്ട് 320 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്.
ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം വർധിച്ചത് 160 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,600 രൂപയിലേക്ക് ഉയർന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്വർണവിലയിൽ 80 രൂപ വീതം വർധനവുണ്ടായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ വർധിച്ച് 5,450 രൂപയിലെത്തി.
സ്വർണവിലയിൽ പെട്ടെന്ന് ഉണ്ടായ ഈ വർധനവ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.