Sections

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; 43,500 മുകളിൽ തന്നെ

Friday, Aug 25, 2023
Reported By Admin
Gold Rate

സ്വർണവിലയിൽ മാറ്റമില്ല


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിൽപ്പന നടന്ന 43,600 രൂപയ്ക്ക് തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,450 രൂപയാണ്.

തുടർച്ചയായ മൂന്ന് ദിവസത്തെ വില വർധനവിന് ശേഷമാണ് ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ മൂന്ന് ദിനം കൊണ്ട് സ്വർണവിലയിൽ 320 രൂപയുടെ വർധനവാണുണ്ടായത്.

ഓഗസ്റ്റ് 17 മുതൽ 21 വരെ വിലയിൽ മാറ്റമില്ലാതെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടർന്ന സ്വർണത്തിന് പിന്നീടുള്ള മൂന്ന് ദിനം വില വർധിക്കുകയായിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.