- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ കുറവാണുണ്ടായത്. ഇന്നലെയും ചൊവ്വാഴ്ചയും ഒരു പവൻ സ്വർണത്തിന് 80 രൂപ വീതം കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണം 43,760 രൂപയ്ക്കാണ് ഇന്ന് വിപണനം നടക്കുന്നത്. ഇത് ജൂലൈ 12 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്.
ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,320 രൂപയ്ക്ക് വിപണം നടന്ന സ്വർണത്തിന് പിന്നീട് പലപ്പോഴായി 560 രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ട്. വിവാഹ സീസൺ അടുത്ത് വരുന്നതിനാൽ വില കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്നുണ്ട്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 25 രൂപയാണ്. 5,470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.