Sections

സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു; 44,000 ലേക്ക് താഴ്ന്നു

Wednesday, Sep 06, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,000 രൂപയിലേക്ക് താഴ്ന്നു. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

ഇന്നലെയും സ്വർണത്തിന് വില കുറഞ്ഞിരുന്നു. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,240 രൂപയിൽ നിന്നും 120 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. ഇന്നലെയും ഇന്നുമായി 240 രൂപയുടെ കുറവ് സ്വർണവിലയിൽ സംഭവിച്ചത് ഉപഭോക്താക്കൾക്ക് ആശ്വാസകരമായിരിക്കുയാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപ കുറഞ്ഞ് 5,500 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.