- Trending Now:
സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് ആസ്വാസമേകിക്കൊണ്ട് സ്വർണത്തിന് ഇന്ന് വീണ്ടും വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,560 രൂപയിലേക്ക് താഴ്ന്നു. ഇത് ജൂലൈ 11 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്.
ഇന്നലെയും സ്വർണവില 80 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,320 രൂപയിലെത്തിയതിന് ശേഷം സ്വർണത്തിന് ഇന്നുവരെ പലപ്പോഴായി 760 രൂപയുടെ കുറവ് വന്നിട്ടുണ്ട്. വിവാഹ സീസൺ അടുത്തതിനാൽ വിലയിലുണ്ടായ ഈ കുറവ് ഉപഭോക്താക്കൾക്ക് കുറച്ചാസ്വാസമേകിയിട്ടുണ്ട്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 10 രൂപ. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,445 രൂപ.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.